യാക്കോബായ സഭ കർഷക കൂട്ടായ്മ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. മീനങ്ങാടി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഭദ്രാസനമെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ആദരിക്കലും ഫലവൃക്ഷതൈ വിതരണവും നടത്തി. കേന്ദ്ര സംസ്ഥാന കാർഷിക പദ്ധതിയെക്കുറിച്ച് എഫ്.പി.ഒ സ്റ്റേറ്റ് സെക്രട്ടറി സി.വി ഷിബു ക്ലാസെടുത്തു. ഫാ. ബിജുമോൻ ജേക്കബ്, ഫാ.ജെയിംസ് വൻമേലിൽ, ബേബി വേളാംങ്കോട്ട്, മത്തായിക്കുഞ്ഞ് പുളി നാട്ടിൽ സംസാരിച്ചു.





Leave a Reply