September 12, 2026

കണ്ണോത്ത് മല വാഹനാപകടം : സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാര തുക നല്‍കണമെന്ന് യുവമോര്‍ച്ച

0
20230904_135715.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കണ്ണോത്ത് മലയിലെ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് അമ്മമാരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ നഷ്ടപരിഹാര തുക നല്‍കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . അടിയന്തര ധനസഹായമായ പതിനായിരം രൂപ മാത്രം നല്‍കിയാല്‍ പോരായെന്നും, താനൂരില്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത് പോലെ തന്നെ ഈ കുടുംബങ്ങക്കള്‍ക്കും നല്‍കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. 
സ്വന്തമായി കൂര പോലും ഇല്ലാത്ത അമ്മമാര്‍ അന്നന്ന് കൂലി പണി ചെയ്ത് സ്വന്തം കുടുംബത്തിന്റെ വിശപ്പ് മാറ്റുവാന്‍ പകലെന്തിയോളം പണി ചെയ്ത് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മരണമടഞ്ഞവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപയും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയും നല്‍കണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ശരത് കുമാര്‍ കെ പറഞ്ഞു . യോഗത്തില്‍ അഖില്‍ കൃഷ്ണന്‍ , വൈശാഖ് എ എസ് , അഭിഷേക് കെ.എം, രാമചന്ദ്രന്‍ എം എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *