July 10, 2026

ചന്ദന മോഷണം; മൂന്ന് പേർ കൂടി വനം വകുപ്പിൻ്റെ പിടിയിൽ

0
20230915_095925.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മേപ്പാടി കടൂർ വനപ്രദേശത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ കൂടി പിടിയിൽ .പുതുശേരിക്കടവ് വെങ്ങണക്കണ്ടി അഷ്റഫ്(49) കാരക്കാമല വളപ്പിൽ സലാം (56) മേപ്പാടി കാപ്പം കൊല്ലി കുടുമ്മാൻ പറമ്പിൽ മുഹമ്മദ് കുട്ടി(59) എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.ഇതിൽ അഷ്റഫ് മുമ്പ് പല കേസിലും പ്രതിയാണ്. ഇദ്ദേഹം റിമാൻഡിലാണ്. മറ്റ് രണ്ട് പേരെ ജാമ്യത്തിൽ വിട്ടു.ഇതോടെ ഈ കേസിൽ ആറ് പേർ അറസ്റ്റിലായി.ചന്ദനം കടത്തിയ വാഹന ഉടമ ചുളിക്കരമേഷ്, ചുളിക്ക സ്വദേശികളായ ശെൽവ പ്രമോദ്, വിനോദ് എന്നിമണി എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായവർ അഷ്റഫിൻ്റെ സഹായികളാണ്. മേപ്പാടി റേഞ്ച് ഓഫീസർ ഡി.ആർ ഹരിലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അരവി ന്ദാക്ഷൻ കണ്ടേത്തുപാറ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *