July 11, 2026

ബൈക്കിൽ സഞ്ചരിക്കവേ കടുവയെ കണ്ട് വാഹനം നിയന്ത്രണം വിട്ടു: അപ്പപ്പാറ സ്വദേശിക്ക് പരിക്ക്

0
IMG_20230916_111420.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: ഓടുന്ന സ്‌കൂട്ടറിന് മുന്നില്‍ കടുവയെ കണ്ട് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. തിരുനെല്ലി ടെംബിള്‍ എംബ്ലോയ്‌സ് സൊസൈറ്റി ജീവനക്കാരന്‍ ചെറിയ ആക്കോല്ലി രഘുനാഥിനാണ് നിസാര പരിക്കേറ്റത്. ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ തിരുനെല്ലി കാളങ്കോട് വെച്ചായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്ന കടുവയ്ക്ക് മുന്നില്‍ പെട്ടതോടെ രഘുനാഥ് ഭയന്ന് വാഹനം നിര്‍ത്തുന്നതിനിടയില്‍ മറിഞ്ഞ് വീഴുകയായിരുന്നു. കൈയ്ക്കും, കാലിനും നിസാര പരിക്കേറ്റ രഘു അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
അതേസമയം വിദഗ്ധ പരിശോധനക്കായി അദ്ദേഹത്തെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
വിവരം ലഭിച്ചതനുസരിച്ച് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ.പി അബ്ദുള്‍ ഗഫുറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഈ പ്രദേശത്ത് കഴിഞ്ഞ ഒരു വര്‍ഷമായി പ്രദേശത്തുളള 20 ഓളം ആടുകളെയും രണ്ടു പശുവിനെയും കടുവ കൊന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇപ്പോൾ കടുവയുടെ ആക്രമണം പതിവായുള്ള പനവല്ലിക്ക് അടുത്താണ് ഈ പ്രദേശം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *