August 26, 2026

തരുവണ ഹയർ സെക്കന്ററി സ്കൂളിൽ മാലിന്യ മുക്ത കേരളം പരിശീലനം സംഘടിപ്പിച്ചു

0
IMG_20230922_084014.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: സ്വച്ഛ് താ ഹി സേവ അഭിയാനും ജില്ലാ ശുചിത്വ മിഷനും ചേർന്ന് നടത്തുന്ന മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ക്യാമ്പയിന്റെ ഭാഗമായി തരുവണ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ പരിശീലന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ മാലിന്യ പരിപാലനവും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ധാരണയും ഉണ്ടാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പ്രിൻസിപ്പൽ എം. ജെ ജെസ്സി അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺമാരായ മംഗലശ്ശേരി നാരായണൻ, കെ.കെ ചന്ദ്രശേഖരൻ പരിശീലനത്തിനു നേതൃത്വം നൽകി. എം. പ്രദീപ്കുമാർ, സി അശോകൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *