July 10, 2026

ലോകവിനോസഞ്ചാര ദിനം: ജില്ലയിൽ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കം

0
IMG_20230926_204005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: ലോക വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി 10 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി . മീനങ്ങാടി എൽദോ മോർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങ് . ജില്ലാ ടൂറിസം പ്രമോ നൻ കൗൺസിൽ സെക്രട്ടറി അജേഷ് കെ. ജി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപാൾ സലീൽ എം.എം അധ്യക്ഷത വഹിച്ചു. തുടർന്ന് ലോകവിനോദസഞ്ചാര ദിന ആശയ പ്രചരണ ഫ്ലാഷ് മൊബ്, ടൂറിസം ക്ലബ്ബ് ലോഗോ പ്രകാശനം , സെമിനാർ തുടങ്ങിയവ നടന്നു . പ്രവീൺ പി.പി. മാനേജർ ഡിടിപിസി യോഗത്തിൽ പങ്കെടുത്തു. ഡി ടിപിസി, ടൂറിസം ക്ലബ്, എൻ.സി.സി. യൂണിറ്റ് എന്നിവരുടെ നേതൃത്വത്തി ലാണ് പരിപാടികൾ നടത്തിയത്.
മാലിയിൽ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകൾ പഠിക്കുന്നതിനായി എത്തിയ 60 ടൂറിസം വിദ്യാർത്ഥികളുടെയും ആദ്ധ്യാപകരുടെയും സംഘത്തെ വയനാട് ജില്ലാ എ.ഡി.എം ഷാജു എൻ ഐ സ്വീകരിച്ചു. ചടങ്ങിൽ ഡി.ടി പിസി സെക്രട്ടറി അജേഷ് കെ.ജി പങ്കെടുത്തു . തുടർന്ന് മൾട്ടി മീഡിയ തീയറ്ററിൽ വെച്ച് നടന്ന വയനാട് ടൂറിസം വിശദീകരണ യോഗത്തിൽ ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ ഉൾപ്പെടുത്തി ഡിടിപിസി നിർമ്മിച്ച ഡോക്യമെന്ററി പ്രദർശിപ്പിച്ചു. ലോക വിനോദസഞ്ചാരദിനമായ സെപ്റ്റംബർ 27 ന് ലക്കിടി ഒറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ടൂറിസം വിദ്യാർത്ഥികളുമായി മാലി സംഘം സംവദിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനോട് ചേർന്ന് ജില്ലയിലെ അംഗീകൃത ടൂർ ഓപ്പറേറ്ററായ വേയ്ക്ക് അപ്പ് വക്കേഷൻസാണ് സംഘത്തെ ജില്ലയിൽ എത്തിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *