September 8, 2026

മാനിനെ കെണി വെച്ച് പിടികൂടിയ സംഭവം; ഓടി ഒളിച്ച രണ്ട് പേർ കൂടി പിടിയിൽ

0
img_20231004_145707
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:കുറുക്കന്‍മൂലയിൽമാനിനെ കെണി വെച്ച് പിടികൂടി കൊന്ന് പാചകം ചെയ്യാനുള്ള സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ . കളപ്പുരക്കൽ റെജി എന്ന കുര്യൻ, താൽക്കാലിക വനം വകുപ്പ് വാച്ചർ ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.

കളപ്പുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരാണ് നേരത്തെ പിടിയിലായത്. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.

56 കിലോയോളം ഇറച്ചിയും, കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച      ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

ബേഗൂര്‍ റെയിഞ്ചിന് കീഴില്‍ തൃശിലേരി സെക്ഷന്‍ പരിധിയിലെ താഴെ കുറുക്കന്‍മൂലക്ക് സമീപം തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ വനമേഖലയിലാണ് കെണിയിൽ മാന്‍ കുടുങ്ങിയത്.

കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശിലേരി വനം വകുപ്പ് സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മാനിറച്ചി പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *