August 1, 2026

വയനാട് ടൂറിസം അസോസിയേഷൻ ബത്തേരി താലൂക്ക് കൺവെൻഷൻ നടത്തി

0
IMG_20231011_122250.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :വയനാട് ടൂറിസം അസോസിയേഷൻ ബത്തേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ബത്തേരി താലൂക്ക് കൺവെൻഷനും, സംഘടനാ തെരഞ്ഞെടുപ്പും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും, മിനി ബി ടൂബി മീറ്റും സംഘടിപ്പിച്ചു. കൺവെൻഷൻ ബത്തേരി നഗരസഭാ ചെയർമാൻ റ്റി കെ രമേശ് ഉദ്ഘാടനം ചെയ്തു. ഡിടിപിസി മെമ്പർ സെക്രട്ടറി അജേഷ് മുഖ്യപ്രഭാഷണം നടത്തി, ടൂറിസം സെമിനാർ പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു, ബത്തേരി താലൂക്ക് സെക്രട്ടറി അൻവർ സ്വാഗതമാശംസിച്ചു, ബത്തേരി താലൂക്ക് പ്രസിഡന്റ്‌ അനീഷ് ബി നായർ കൺവെൻഷന് അധ്യക്ഷത വഹിച്ചു, വയനാട് ജില്ലാ പ്രസിഡണ്ട് സൈതലവി കെ പി, ജില്ലാ ട്രഷറർ സൈഫ് വൈത്തിരി, ബാബു ബത്തേരി, മുനീർ കാക്കവായൽ, പ്രഭിത, സന്ധ്യാ ത്രീ റൂട്ട് ആശംസകൾ പറഞ്ഞു .
 വയനാട് ടൂറിസം അസോസിയേഷൻ ബത്തേരി താലൂക്ക് പ്രസിഡണ്ടായി അനീഷ് ബി നായരെയും, സെക്രട്ടറിയായി അൻവർ മേപ്പാടിയും, ട്രഷററായി സെബാസ്റ്റ്യൻ അമ്പലവയലിനെയും, വൈസ് പ്രസിഡണ്ട് മാരായി ബാബു ബത്തേരി, നസീർ കെ പി, ജോയിൻ സെക്രട്ടറിമാരായി മുനീർ കാക്കവയൽ, സനീഷ് ബത്തേരി, എക്സിക്യൂട്ടീവ് അംഗങ്ങളായി സന്ധ്യ ത്രീ റൂട്ട്, പ്രദീപ് അമ്പലവയൽ, നസീബ് അമ്പലവയൽ, റഷീദ് എമറാൾഡ്, രാകേഷ് വൈൽഡ് തസ്കർ, അജയ് അശോക്, ഡോ: മീര നടവയലിനെയും സംഘടന തിരഞ്ഞെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *