സെക്രട്ടറിയേറ്റ് ഉപരോധം: വിളംബര ജാഥ നടത്തി
കല്‍പ്പറ്റ: ഒക്ടോബര്‍ 18ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ മുന്‍സിപ്പല്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും, ഭരണ പരാജയത്തിനും എതിരായും മാസപ്പടി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ സ്വജനപക്ഷപാതത്തിന് എതിരായുമാണ് ഒക്ടോബര്‍ 18ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപരോധ സമരം സംഘടിപ്പിക്കുന്നത്. വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് കെപിസിസി മെമ്പര്‍ പി പി ആലി നിര്‍വഹിച്ചു. ഗിരീഷ് കല്‍പ്പറ്റ, അഡ്വ:ടിജെ ഐസക്. സി ജയപ്രസാദ്, എന്‍ മുസ്തഫ എ പി ഹമീദ്, അലവി വടക്കേതില്‍, പി വിനോദ് കുമാര്‍,കെ കെ രാജേന്ദ്രന്,എസ് മണി, കെ കെ മുത്തലിബ് ഒ പി മുഹമ്മദ് കുട്ടി,സി കെ നാസര്‍, കെ അജിത, ആയിഷ പള്ളിയാല്‍, ഹര്‍ഷല്‍ കോണാടന്, ഡിന്റോ ജോസ്, മുഹമ്മദ് ഫെബിന്, പി ആര് ബിന്ദു സുബൈര്‍ ഓണിവയല്‍, ടി സതീശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.






Leave a Reply