May 5, 2026

ഔദ്യോഗിക സംവിധാനങ്ങളിലൂടെ കാമ്പസുകളിൽ മത നിരാസം വളർത്തുന്നത് അപകടകരം : ഡോക്ടർജമാലുദ്ദീൻ ഫാറൂഖി

0
20231023_142627.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : കരിക്കുലം പരിഷ്കരണത്തിലൂടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെയും ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് കാമ്പസുകളിൽ മതനിരാസ ചിന്തകൾ വളർത്തുന്നത് അപകടകരമാണെന്ന് 
 ഡോ.ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു.
 മത മൂല്യങ്ങളെ നിരാകരിക്കുന്നതിലൂടെ താൽക്കാലിക ആനന്ദം ലഭിക്കുമെങ്കിലും മനുഷ്യ സമൂഹത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യവും സുരക്ഷയുമാണ് നശിപ്പിക്കുന്നതെന്ന് മൂല്യങ്ങളെ സ്നേഹിക്കുന്നവർ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം എസ് എം മർകസുദ്ദഅ് വ ജില്ലാ സമിതി സംഘടിപ്പിച്ച 'ഒറപ്പ് ' ജില്ലാ വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
           
         എം എസ് എം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അൽത്താഫ് അധ്യക്ഷനായിരുന്നു. അബ്ദുസലീം മേപ്പാടി , ഫൈസൽ നന്മണ്ട, അബ്ദുസ്സലാം മുട്ടിൽ , സിപി അബ്ദുസമദ്, അലി അക്ബർ ഫാറൂഖി , റിഹാസ് പുലാമന്തോൾ , സഹീർ വെട്ടം, മുഹമ്മദ് ഷാനിദ് , അഫ്രിൻ ഹനാൻ , ആയിഷ തസ്നി , ഫായിസ് റിപ്പൺ , സന നൗറിൻ, റഷ റഫീഖ്, തമന്ന ഷാൻ, ഹസ്ന ടി പി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *