സംസ്ഥാന സ്ക്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങ് ജാസ്മിൻ വിൽസന് സ്വർണ്ണം
കൽപ്പറ്റ : തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 104കെജി ഭാരം ഉയർത്തിക്കൊണ്ട്ഒന്നാം സ്ഥാനംകരസ്ഥമാക്കിയിരിക്കുകയാണ് വയനാട് ജില്ലക്ക് വേണ്ടി ജാസ്മിൻ വിൽസൺ.തരുവണ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ 10-ാം തരം വിദ്യാർത്ഥിനിയാണ്.അടുത്ത മാസം രാജസ്ഥാനിൽ വച്ച് നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടിയിട്ടുണ്ട്.കായിക അധ്യാപിക മേഴ്സി പി.വി യാണ് പരിശീലിപ്പിക്കുന്നത്.കൃഷിക്കാരായ പി.വി വിൽസൺ, വിജി ദമ്പതിമാരുടെ മകളാണ് ജാസ്മിൻ.





Leave a Reply