June 13, 2026

മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു 

0
20231104 092213
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി : മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. എളമ്പിലേരി ചോലമല സ്വദേശി കുഞ്ഞവറാൻ(58) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലിക്ക്   പോകുമ്പോൾ വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. എളമ്പലരി ട്രാന്‍സ്‌ഫോര്‍മറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.  പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു .മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *