ഭരതനാട്യം എം. എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ശുഭ ബാബു
കൽപ്പറ്റ : ഭരതനാട്യം എം. എ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ശുഭ ബാബു. എം.ജി സർവ്വകലാശാലയിൽ നിന്നുമാണ് ഭരതനാട്യം എം എ പരീക്ഷയിൽ (2020-22 ) രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.നിർഝരി നാട്യ – ദൃശ്യകലാകേന്ദ്രം നൃത്ത അദ്ധ്യാപികയുമാണ് ശുഭ . തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് വിദ്യാർത്ഥിയായിരുന്ന ശുഭ ഇരുളം പാപ്ലശ്ശേരി ഓലിക്കര ബാബു – മായ ദമ്പതികളുടെ മകളാണ്.





Leave a Reply