സംസ്ഥാന സൈക്കിൾ പോളോ: ജില്ല ടീമിന് ജേഴ്‌സി കൈമാറി
സുൽത്താൻ ബത്തേരി : സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമിന് ഇ പ്ലാനറ്റ് എം ഡി നസീർ എം സി ജേഴ്‌സി കൈമാറി. ചടങ്ങിൽ സുൽത്താൻ ബത്തേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസഫ്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ,സത്താർ വിൽട്ടൻ,സൈക്കിൾ പോളോ പ്രസിഡന്റ് സുധീഷ് സി പി, സെക്രട്ടറി സാജിദ് എൻ സി, ട്രഷ്റർ ഹരീഷ് കെ വി, കെ വി വി ഈ എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് പി, സെക്രട്ടറി നൗഷാദ് മിന്നാരം , ഷബീർ അഹമ്മദ്, സമീർ സി കെ, സുബൈർ ഇളക്കുളം,ഹൈറുദ്ധീൻ,സോളമൻ, നവാസ് ടി,ജംഷീദ് തെക്കേടത്,അർജുൻ തോമസ്, റിസാനത്ത് സലീം, ജയേഷ്,എന്നിവർ സംബന്ധിച്ചു.





Leave a Reply