ബദ്റുൽഹുദയിൽ മീലാദ് ക്യാമ്പയിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു
പനമരം: മുത്ത് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പനമരം ബദ്റുൽ ഹുദയിൽ 105 പേർക്ക് പുതുവസ്ത്ര കിറ്റുകൾ വിതരണം ചെയ്തു. പി. ഉസ്മാൻ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മർകസ് ദുബൈ ഡയറക്ടർ ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ് ഉദ്ഘാടനം ചെയ്തു. യതീമുകൾക്കും ഹാഫിളുകൾക്കും മുതഅല്ലിമുകൾക്കുമായി നൽകിയ വസ്ത്രങ്ങൾ സഹൃദയരായ സുഹൃത്തുക്കളാണ് സ്പോൺസർ ചെയ്തത്. ചടങ്ങിൽ ഷാഫി നൂറാനി, നൗഫൽ അഹ്സനി, അഫീഫലി സഖാഫി, ഹുസൈൻ നിസാമി, അമീർ അറക്കൽ എന്നിവർ സംബന്ധിച്ചു. നസീർ കൊട്ടത്തറ സ്വാഗതവും പി. കെ. ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു.





Leave a Reply