June 20, 2026

പ്രതിഷേധ ധർണ്ണ നടത്തി

0
Img 20231109 Wa0099
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ : വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിൽ കെ.എസ്.ഇ.ബി.ഓഫീസുകളിലേക്ക് മുസ്ലിം ലീഗ് പ്രവർത്തകർ മാർച്ചും ധർണയും നടത്തി.വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വെള്ളമുണ്ട കെ.എസ്.സി.ഇ.ബി.ഓഫീസിന് മുന്നിൽ ധർണ നടത്തി.ധർണ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ആറങ്ങാടൻ മോയി സ്വാഗതം പറഞ്ഞു.മണ്ഡലം വൈസ് പ്രസിഡന്റുമാരായ കൊച്ചി ഹമീദ്,വി.അബ്ദുള്ള ഹാജി,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, ഇ.വി.സിദീഖ്ഖമരുൽ ലൈല തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തു ഭാരവാഹികളായ കെ.കെ.സി.റഫീഖ്,സിസി.അബ്ദുള്ള,അലുവ മമ്മൂട്ടി,പി.കെ.ഉസ്മാൻ,എം.ഷറഫുദീൻ,സി.പി.ജബ്ബാർ,മുതിര മായൻ,പുഴക്കൽ ഉസ്മാൻ,അസീസ് വെള്ളമുണ്ട,ആസ്യ മൊയ്‌ദു,റംല മുഹമ്മദ്‌,കെ.ടി.മമ്മൂട്ടി,റഹ്‌മാൻ,തുടങ്ങിയവർനേതൃത്വം നൽകി.

മാനന്തവടി മുനിസിപ്പാലിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി.ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ ഉൽഘാടനം ചെയ്തു.വി.മമ്മൂട്ടിഹാജി,പി.വി.എസ്.മൂസ,ശിഹാബ് ആയാത്,തുടങ്ങിയവർ സംസാരിച്ചു.

തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോറോം കെ.എസ് ഇ ബി സെക്ഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണ സമരം മുസ്ലിംലീഗ് ജില്ലാ കമ്മറ്റി മെമ്പർ പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.ധർണ്ണയെ അഭിസംബോധന ചെയ്ത് കൊണ്ട് യു.ഡി.എഫ്.കൺവീനർ കേളോത്ത് അബദുള്ളവാളാട് ശാഖ മുസ്ലിം ലീഗ് സെക്രട്ടറി നാസർകരിയാടാൻ വി സി അമ്മത് ഹാജി സാഹിബ് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അനീസ്കാപ്പി ക്കണ്ടി എന്നിവർ സംസാരിച്ചു

ധർണ്ണ സമരത്തിന് മുന്നോടിയായി കോറോം ടൗന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിന്മു സ്തഫ മോന്തോൽപി.എ. മൊയ്തുട്ടി.വി.സി ഹമീദ്

തെല്യാൻ അമ്മത് ഹാജി . അഷ്ക്കർ നിരവിൽ പുഴ അമ്മത് വളവിൽസലീം അസ്ഹരിഅസീസ് വി.പി.ഇബ്രാഹിം ഓലാറകെ എ മൈമൂനപ്രീത രാമൻ എന്നിവർ നേതൃതo നൽകി.

പഞ്ചായത്ത് മുസ്ലിം ലീഗ്ജനറൽ സെക്രട്ടറി

ആലികട്ടിആറങ്ങാടൻ സ്വാഗതവും ഹമീദ് വി.സി. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *