തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഡി.സി.സി. തലത്തിൽ ധാരണയായി
തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഡി.സി.സി. തലത്തിൽ ധാരണയായി.ലൈജി തോമസ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും സ്വപ്ന പ്രിൻസ് ക്ഷേമകാര്യത്തിന്‍റെയും ചെയർപേഴ്സൺമാരാകും. പാർട്ടി നടപടി നേരിട്ട ജോസ് പാറയ്ക്കൽ, എം.ജി ബാബു എന്നിവരുടെ പേരിൽ എടുത്ത അച്ചടക്ക നടപടി പിൻവലിച്ചു. കോൺഗ്രസ്സിന് ലഭിക്കേണ്ട വൈസ് പ്രസിഡണ്ട് സ്ഥാനം സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിക്കുന്നതോടൊപ്പം തീരുമാനിക്കുന്നതാണ്.
യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, ഒ.വി. അപ്പച്ചൻ, എം.ജി. ബിജു, എ.എം. നിശാന്ത്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ്സ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply