May 14, 2026

നവകേരള സദസ്സ്: നൂല്‍പ്പുഴ പിലാക്കാവ് കോളനിക്ക് ആദ്യക്ഷണക്കത്ത്

0
Img 20231109 Wa0101
By ന്യൂസ് വയനാട് ബ്യൂറോ

നൂല്‍പ്പുഴ: നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് നൂല്‍പ്പുഴ പിലാക്കാവ് കോളനിക്കാര്‍ക്ക് ആദ്യ ക്ഷണക്കത്തെത്തി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ക്ഷണക്കത്തുകളുടെയും ലഘുലേഖയുടെയും വിതരണ ഉദ്ഘാടനാണ് നൂല്‍പ്പുഴ പിലാക്കാവ് കോളനിയില്‍ നടന്നത്.

നവംബര്‍ 23 ന് ഉച്ചയ്ക്ക് 2 ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസ്സില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ട ക്ഷണക്കത്താണ് കോളനിക്ക് നിയോജക മണ്ഡലം സ്വാഗതസംഘം ഭാരാവാഹികള്‍ എത്തിച്ചു നല്‍കിയത്ഇ.തോടെ മണ്ഡലത്തിലെ ഓരോ വീടുകളിലേക്കുമുള്ള ക്ഷണക്കത്തുകളുടെ വിതരണം തുടങ്ങി.

സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി, കണ്‍വീനര്‍ ഇ.സുരേഷ് ബാബു, വൈസ് ചെയര്‍മാന്‍ കെ. ജയപ്രകാശ്, തഹസില്‍ദാര്‍ വി.കെ ഷാജി, വാര്‍ഡ് മെമ്പര്‍മാരായ ഷീന കളപ്പുരക്കല്‍, ബാലന്‍ തകരപ്പാടി, പഞ്ചായത്ത് സെക്രട്ടറി കെ.എ ജയസുധ, കെ.എം സിന്ധു തുടങ്ങിയവര്‍ ചേര്‍ന്നാണ് കോളനിവാസികളെ നവകേരള സദസ്സിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കത്തുകള്‍ കൈമാറിയത്. മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ക്ഷണക്കത്തുകളും ബ്രോഷറുകളും എത്തിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *