വള്ളിക്കുടിലിലെ സ്വർഗം ‘ ഫീച്ചറിന് എസ്.മൊയ്തുവിന് സംസ്ഥാന അവാർഡ്
കൽപ്പറ്റ: പ്രമുഖ പത്രപ്രവർത്തകനും മാധ്യമം വയനാട് ലേഖകനുമായ എസ്. മൊയ്തുവിന് തൃക്കരിപ്പൂർ പ്രസ് ഫോറം അവാർഡ്. മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വള്ളിക്കുടിലിലെ സ്വർഗം എന്ന ഫീച്ചറിനാണ് സംസ്ഥാന അവാർഡ്.ബാഗ് രഹിത, കൊഴിഞ്ഞ് പോക്കില്ലാത്ത, പ്രകൃതിയോടിണങ്ങിയ തരിയോട് എസ് എ എൽ.പി സ്കൂളിലെ വിശേഷങ്ങളെക്കുറിച്ചാണ് ഫീച്ചർ .
തൃക്കരിപ്പൂര്‍ പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റും മലയാള മനോരമ ലേഖകനുമായിരുന്ന ടി.വി ചമണിയന്റെ സ്മരണയ്ക്കായുള്ളതാണ് അവാർഡ്. മികച്ച പരിസ്ഥിതി റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. മാനന്തവാടി അഞ്ചാംപീടിക സ്വദേശിയാണ്. ഈ മാസം 14 ന് തൃക്കരിപ്പൂർ പ്രസ് ഫോറത്തിൽ വെച്ച് അവാർഡ് കൈമാറും.





Leave a Reply