May 15, 2026

പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണം 

0
Img 20231116 084935
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള പെന്‍ഷന്‍ കുടിശ്ശിക, കുടിശ്ശികയുള്ള ക്ഷാമബത്ത എന്നിവ അടിയന്തരമായി വിതരണം ചെയ്യണമെന്ന് സര്‍വീസ് പെന്‍ഷനേഴ്‌സ് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ്ടി.മുഹമ്മദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അബു ഗൂഡലായ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. മൊയ്തീന്‍ സംഘടനാ കാര്യങ്ങല്‍ വിശദീകരിച്ചു. എം.ഹമീദ്, മുസ്തഫ ഫാറൂഖി, പി. മമ്മുട്ടി, അബ്ദുറഹിമാന്‍ സുല്ലമി, പി. ഇബ്രാഹീം, ഹാഷിം കോയ തങ്ങള്‍, കെ. ഉസ്മാന്‍, എ.സി.മമ്മുട്ടി, അബ്ദുല്‍ റസാഖ്. എ, പി. കുഞ്ഞബ്ദുള്ള; എ.അബ്ദുറഹിമാന്‍, അലവി വടക്കേതില്‍, പി. അബ്ദുല്‍ നാസര്‍, ടി.പി. അമ്മദ്, വി.അബ്ദുല്‍ റഷീദ്, എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. അബ്ദുല്‍ കരീം സ്വാഗതവും, ട്രഷറര്‍ പി.കെ. അബൂബക്കര്‍ നന്ദി യും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *