June 10, 2026

എക്സൈസ് റെയ്ഡ്;മൂവർ സംഘം പിടിയിൽ 

0
20231125 092109
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി പൊൻകുഴി ഭാഗത്ത്‌ നടതിയ റെയ്ഡിൽ വിവിധ കേസുകളിലായി മൂന്നു പേരെയും 630 ഗ്രാം കഞ്ചാവും, കെ.എൽ 73 ഇ 0371 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രതികളായി തോങ്കട്ടേക്കുന്നത്ത് വീട്ൽ ടി.എസ് സഞ്ജിത് അഫ്താബ് (21),

കുമ്പളേരി കാത്തിരുകോട്ടിൽ പി.വി പ്രവീൺ (20), അമ്പലവയൽ തടിയപ്ലിൽ വീട്ടിൽ ആൽബിൻ ക്ലീറ്റസ് (19) എന്നിവരെ അറസ്റ്റു ചെയ്തു. റെയ്‌ഡിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ടി.ആർ ഹരിനന്ദനൻ, എക്സൈസ് ഇൻസ്‌പെക്ടർ, സുനിൽ, പ്രിവന്റീവ് ഓഫീസർമാരായ ജി. അനിൽകുമാർ, എം.ബി ഹരിദാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. രഘു, പി.എൻ ശശികുമാർ, നിഷാദ് വി.പി, സുരേഷ് എം, ഡ്രൈവർമാരായ സന്തോഷ്‌, പ്രസാദ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *