October 9, 2026

കേരളത്തിലേത് കൊള്ളക്കാരുടെ സര്‍ക്കാര്‍; എം.ടി രമേശ്

0
Img 20231204 123446
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: കേരളത്തില്‍ ഭരണം നടത്തുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. എന്‍.ഡി.എ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് നവകേരളയാത്രയല്ല മറിച്ച് സുഖവാസ യാത്രയാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് പിണറായിയുടേതെന്നും അദേഹം പറഞ്ഞു. കെ.കെ രമേശ് അധ്യക്ഷത വഹിച്ചു. സജി ശങ്കര്‍, അഖില്‍ പ്രേം സി, സി.എം ബാലകൃഷ്ണന്‍, കെ.എം ബാഹുലേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *