August 2, 2026

വ്യാപാര സ്ഥാപനത്തിൻ്റെ ചില്ല് തകരാനിടയായ സംഭവം : നഷ്ട പരിഹാരം നൽകണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

0
Img 20231212 192504
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കരാർ കമ്പനിയുടെ അനാസ്ഥ മൂലം വ്യാപാര സ്ഥാപനത്തിൻ്റെ ചില്ല് തകരാനിടയായ സംഭവത്തിൽ നഷ്ട പരിഹാരം നൽകണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു

മാനന്തവാടി തലശ്ശേരി റോഡിൽ ബ്ലോക്ക് ഓഫീസ് ജംഗ്ഷനിൽ നേരത്തെ ചെറിയ കല്ല് നിരത്തിയിരുന്നു, ലോറി പോകുമ്പോൾ കല്ല് തെറിച്ചാണ് ഗ്ലാസ് തകർന്നത് ഇ ലൈറ്റ് വേൾഡ് എന്ന സ്ഥാപനത്തിൻ്റെ മുൻവശത്തെ എട്ടെനാൽ സൈസിൽ വലിയ ചില്ലാണ് തകർന്നത്. അശാസ്ത്രീയമായ നിലയിൽ കല്ലിട്ടത് മൂലം മാസങ്ങളായി ഇവിടെ അപകടം പതിവാണ്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ പണി നടത്തുന്നത്. ടൗൺ വർക്കിൽ കടുത്ത ഉദാസീനതയാണ് ഇവർ കാണിക്കുന്നത്. പൊടിശല്യം മൂലവും മഴ പെയ്താലുള്ള ചെളിയും കൊണ്ട് വ്യാപാരികളും പൊതുജനങ്ങളും ദുരിതമനുഭവിക്കുകയാണ്.കരാറുകാരുടെ അനാസ്ഥയെ തുടർന്നാണ് ടൗണിൽ ടാറിംഗ് നടക്കാത്തത്, പല കാരണങ്ങൾ ഉണ്ടാക്കി ടൗൺ ടാറിംഗ് വൈകിപ്പിക്കുകയാണ്, ഈ അവഗണന തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി, പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.പി .വി മഹേഷ് എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ സി.കെ സുജിത്, കെ.എക്സ് ജോർജ്, ഇ.എ നാസിർ, എം കെ ശിഹാബുദ്ദീൻ, ജോൺസൺ ജോൺ, ഷാനു,

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *