മേപ്പാടി കൃഷിഭവനിലേക്ക് കര്‍ഷക കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തി
മേപ്പാടി : കര്‍ഷക കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി മേപ്പാടി കൃഷിഭവനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് നൽകിവരുന്ന വിവിധ സബ്സീഡികള്‍ നിര്‍ത്തലാക്കുകയും, കാലിതീറ്റയും, തീറ്റപുല്ലും ആവശ്യത്തിന് ലഭിക്കാതെ ജില്ലയിലെ ക്ഷീരകര്‍ഷകരെ പ്രയാസപ്പെടുത്തി നല്ക്കാലികളേപ്പോലും പട്ടിണിക്കിട്ടുന്ന ഭരണസംവിധാനമാണ് നിലവിലുള്ളതെന്നും, ക്ഷീരകര്‍ഷ കരെ സഹായിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികള്‍ യുദ്ധകാലടി സ്ഥാനത്തില്‍ ജില്ലയില്‍ നടപ്പിലാക്കണമെന്നും ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്ത ഡി സി സി പ്രസിഡണ്ട് എൻ ഡി അപ്പച്ചന് ആവശ്യപ്പെട്ടു. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ നാട് ചുറ്റിനടക്കുന്ന മുഖ്യമന്ത്രിയും, വനമന്ത്രിയും, കൃഷിമന്ത്രിയും വയനാട്ടിലെ കര്‍ഷകരെ കുറിച്ച് ചിന്തിക്കുന്നില്ല. കര്‍ണ്ണാടകത്തിലെ സര്‍ക്കാര്‍ ക്ഷീരമേഖലയില്‍ അവിടുത്തെ ആഭ്യന്തര ഉല്പാദനം സംഭരിക്കുവാന്‍ തീരുമാനിച്ചതിന്റെയടിസ്ഥാനത്തില് വയനാട്ടില്‍ കാലിതീറ്റക്കും മറ്റും ക്ഷാമം വന്നത്. ടി.സിദ്ധിക്ക് എം എൽ എ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സംസാരിച്ച് ഇത്തരത്തില്വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ കര്‍ഷകര്‍ക്ക് സഹായകരമായ യാതൊരു നടപടിയും ഇതുവരെ സ്ഥീകരിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് പാക്കേജും, കര്‍ഷകരെ സഹായിക്കുന്ന പദ്ധതികളിലൊന്നു പോലും വയനാട്ടില്‍ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. മൂട കൊല്ലിയിലെ പ്രജീഷ് എന്ന ക്ഷീരകര്‍ഷകന്റെ മരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് സമരത്തില്‍ ആവശ്യം ഉന്നയിച്ചു. മണ്ഡലം പ്രസിഡണ്ട് . ജോണ്‍ മാതഅദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട്എൻ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ബി . സുരേഷ് ബാബു. ഗോകുല്‍ദാസ് കോട്ടയില്‍, ഒ വി . റോയി. ,എ . രാം കുമാര്‍, സി എ അരുണ്‍ ദേവ് , ജോണ്‍ കെ ജെ ., ബെന്നി വട്ടപ്പറമ്പില്‍ , പിഎം സൈതലവി, എൻ കെ സുകുമാരന്‍, പിഎം ഷംസുദ്ദീന്, എ . റഷീദ്, ടി എ മുഹമ്മദ്, എൻ മജീദ്, വിഷ്ണു മേപ്പാടി, സക്കറിയാസ് വയനാട്, നോറിസ് എരുമകൊല്ലി, ഇ യൂ പോള്‍, സ്റ്റീഫന്‍ മേപ്പാടി, പൗലു കോട്ട നാട്, പിന്റോയി . ബെന്നി തേന്‍ പള്ളി, സൂരേഷ് ബാമ്പു കോട്ടനാട് എന്നിവര്‍ പ്രസംഗിച്ചു





Leave a Reply