May 31, 2026

യാക്കോബായ സഭപ്രാർത്ഥനാ ദിനം ആചരിച്ചു.

0
20231221 184523
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി:തോമാശ്ലീഹായുടെ രക്തസാക്ഷി ദിനമായ ഇന്ന് ശ്രേഷ്ഠ കാതോലിക്കാബാവായുടെ കൽപ്പന പ്രകാരം പ്രാർത്ഥനാ ദിനമായി ആചരിച്ചു.

മലബാർ ഭദ്രാസനത്തിലെ എല്ലാ വൈദികരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും പരിശുദ്ധ പാത്രിയർക്കീസ് ബാവാ യുടെ ശ്ലൈഹീക സന്ദർശനത്തോടനുബന്ധിച്ചുള്ള വിവിധ കമ്മിറ്റി അംഗങ്ങളും മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ ചേർന്ന യോഗത്തിൽ സംബന്ധിച്ചു. മലബാർ ഭദ്രാസന മെത്രാ പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷം വഹിച്ചു. മാലിയിൽ വന്ദ്യ സൈമൺ കോറെപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. ഡോ.മത്തായി അതിരംപുഴയിൽ, ഫാ.ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. ജെയിംസ് വൻമേലിൽ, ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ, ജോയിന്റ് സെക്രട്ടറി ബേബി വാളൻകോട്, മത്തായി പുളിനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *