July 10, 2026

കുറുമ്പാലക്കോട്ട ശുചീകരിച്ച് ജവഹര്‍ ബാല്‍ മഞ്ച്

0
Img 20240102 160839
By ന്യൂസ് വയനാട് ബ്യൂറോ

 

കുറുമ്പാലക്കോട്ട : ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറുമ്പാലക്കോട്ട വ്യൂ പോയിന്റ് ശുചീകരിച്ചു. പുതു വർഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിനോദ യാത്രയുടെ ഭാഗമായാണ് ബാൽ മഞ്ച് പ്രവർത്തകർ കുറുമ്പാലക്കോട്ടയിലെത്തിയത്. പ്രാദേശത്തെ ദുരവസ്ഥ കണ്ടപ്പോൾ കുട്ടികൾ സ്വമേധയാ മാലിന്യം ശേഖരിക്കുകയായിരുന്നു. മേൽ പ്രദദേശത്തെ മാലിന്യ നിക്ഷേപം തടയുന്നതിന് അധികാരികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ബാൽ മഞ്ച് സംസ്ഥാന കോ-ഓഡിനേറ്റർ ഷാഫി പുൽപ്പാറ, ജില്ലാ ചെയർമാൻ ഡിന്റോ ജോസ്, ജില്ലാ കോ-ഓഡിനേറ്റർമാരായ ഷഫീഖ് സി, ഷിജു സെബാസ്റ്റ്യൻ, ജിജി വർഗീസ്, അലൻ ജോസഫ് , സഞ്ജു തോമസ്, ബേസിൽ വർഗീസ്, കിരൺ രാജ്, എയ്ഞ്ചൽ ബെന്നി, വിമൽ പി.വി എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *