May 20, 2024

‘നെല്ല്’ നോവലിലെ കുറുമാട്ടിയെന്ന കഥാപാത്രമായിരുന്നരാഗിണിയും കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി

0
Img 20240102 160623

തിരുനെല്ലി: തിരുനെല്ലിയെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയ പി. വത്സലയുടെ ശ്രദ്ധേയമായ ‘നെല്ല്’ നോവലിലെ കുറുമാട്ടിയെന്ന കഥാപാത്രമായിരുന്നരാഗിണിയും കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു അന്ത്യം. എഴു പതുകളില്‍ തിരുനെല്ലിയിലെത്തുന്ന കാലംമുതല്‍ പി. വത്സലയുടെ കൂട്ടുകാരിയായിരുന്നു രാഗിണി. ഈ സൗഹൃദം പിന്നീട് ആഴമുള്ളതായി മാറുകയായിരുന്നു. രാഗിണി പറഞ്ഞ കഥകളില്‍ നിന്നാണ് അടിയാള ജീവിതങ്ങളുടെ പൊള്ളുന്ന കാഴ്ചകള്‍ ‘നെല്ല്’ എന്ന നോവലിലൂടെ വത്സല വരച്ചുകാണിച്ചത്. രാമു കാര്യാട്ട് ‘നെല്ല്’ പിന്നീട് സിനിമയാക്കിയപ്പോള്‍ കുറുമാട്ടിയുടെ വേഷം ചെയ്തത് ചലചിത്ര താരം കനക ദുര്‍ഗ്ഗയായിരുന്നു. തിരുനെല്ലിയിലെ രാഗിണി പിന്നീട് കുറുമാട്ടിയായി ജീവിതത്തിലും തുടര്‍ന്നു. നവംബര്‍ 21ന് പി വത്സലയുടെ വിയോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷം അവരുടെ അനശ്വര കഥാപാത്രമായി ജീവിച്ച കുറുമാട്ടിയെന്ന രാഗിണിയും വിടപറഞ്ഞതോടെ മലയാളികള്‍ നെഞ്ചിലേറ്റിയ കൂമന്‍കൊല്ലി ഒരര്‍ത്ഥത്തില്‍ കാലത്തിന് സാക്ഷിയായി മാറിയിരിക്കുകയാണ്.

ഏറ്റവും ഒടുവില്‍ പി. വത്സല തിരുനെല്ലിയിലെത്തിയിരുന്നപ്പോഴും തന്റെ ‘കുറുമാട്ടി’യെ കണ്ടിരുന്നു. കുറച്ചുകാലമായി അസു ഖബാധിതയായിരുന്ന രാഗിണി മകളുടെ വീട്ടില്‍ വിശ്രമത്തിലായി രുന്നു. ഭര്‍ത്താവ്: പരേതനായ കരിയന്‍. മക്കള്‍: ദേവി, വെള്ള, മരുമക്കള്‍: പരേതനായ കരി യന്‍, മാരന്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *