May 9, 2026

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സുൽത്താൻ ബത്തേരിയിൽ

0
Img 20240106 093906
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: ദന്ത രോഗ മേഖലയിലെ ഐ.ഡി. എ കേരള ഘടകത്തിലെ പ്രവർത്തനം അഭിമാനകരമാണെന്ന് വീഡിയോ സന്ദേശത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.ദന്ത ചികിത്സ രംഗത്ത് മികച്ച ആരോഗ്യ സുരക്ഷ ദന്ത ചികിത്സ രംഗത്ത് നവീന ചികിത്സ ലഭ്യമാക്കാൻ കൂടുതൽ അവസരം ഉണ്ടാക്കാൻ ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

പ്രവാസികൾക്കും, ഇവിടെ വന്ന് വിദഗ്ദ ചികിത്സ നേടാൻ കൂടുതൽ സാഹചര്യം ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ദന്തചികിത്സ വിദഗ്ദരുടെ ഔദോഗിക സംഘടനയായ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (കേരള) സംസ്ഥാന സമ്മേളനം വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ തുടക്കമായി.

ബത്തേരി സെന്റ് മേരീസ് കോളേജിൽ പ്രദർശന സ്റ്റാളുകളും ടെക്നിക്കൽ സെമിനാറുകളും നടന്നു.

ഇന്ത്യൻ ദന്ത സംരംക്ഷണ മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ, നവീന ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ലൈവ് ഡെമോൺ സ്ടേഷനുകളുമായി 200 ഓളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്.

കേരളത്തിൽ 53 വർഷമായി പ്രവർത്തിക്കുന്ന അസോസിയേഷൻ സംസ്ഥാനത്തുടനീളം ജനോപകാര പ്രദമായ പല പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളിൽ ദന്തക്ഷയം തടയുന്നതിന് ക്ലാസ്സുകളും ക്യാമ്പുകളും നടത്തി വരുന്നു. വായിലെ അർബുദ രോഗവുമായി ബഡപ്പെട്ട രോഗ നിർണ്ണയ ക്യാമ്പുകളും നടത്തിയ സംഘടന എന്റോസൾഫാൻ ദുരിത മേഖലയിലെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു. ആയിരത്തി അഞ്ഞൂറ് ഡോക്ടർമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ദന്ത മേഖലയിലെ നവീന സാങ്കേതിക വിദ്യകളും ചികിത്സാ രീതികളും ചർച്ച ചെയ്യും.

ഡോ. സംഗീത്. കെ.ചെറിയാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ, സംഘടനാ പ്രവർത്തന റിപ്പോർട്ട്,ഇന്ത്യൻ ദന്തൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. ദീപു.ജെ. മാത്യൂ അവതരിപ്പിച്ചു. ലോകാരോഗ്യ സംഘടന പെയിൻ ആന്റ് പാലിയേറ്റീവ് സെന്റർ ഡയറക്ടർ

ഡോ കെ.സുരേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ് നകരീം, ഡോ.രവീന്ദ്രൻ ഡോ. ടെറി തോമാസ് എട തൊട്ടി, ഡോ.ഷിബു രാജഗോപാൽ, കോൺഫറൻസ് സെക്രട്ടറി ഡോ. ഷിബു രാജഗോപാൽ, ഡോ.ജോസഫ് സി.സി, ഐ.ഡി. എ. വയനാട് ജില്ലപ്രസിഡന്റ് ഡോ. ഷാനി ജോർജ്, കെ.ഡി. സി .പ്രസിഡന്റ് ഡോ. സന്തോഷ് തോമാസ്, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. സി. റോയ്, പ്രൊ. ജോൺ മത്തായി നൂറനാൽ, അഞ്ചനേയ ദന്തൽ കോളേജ് പ്രൊ. ഡോ. സമീർ.പി., ഡോ. ജയന്ത് കമ്മത്ത്, ഡോ. ഷിബു.പി. ബാഗ്ളൂർ, വെബ്സൈറ്റ് കോർഡെലോ സോ. സാഗേഷ്, ഡോ. രമേശൻ, എന്നിവർ സംസാരിച്ചു.

ഓർഗനൈസിങ്ങ് കമ്മറ്റി ചെയർമാൻ ഡോ.ജോർജ് അബ്രഹാം സ്വാഗതവും, ഓർഗനൈസിങ്ങ് കമ്മറ്റി സെക്രട്ടറി ഡോ.രൻജിത്ത് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *