ഇടതുമുന്നണി ഗവൺമെൻ്റിന്നെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ കുറ്റവിചാരണ നാളെ
മാനന്തവാടി: അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് ജനജീവിതം ദുരിതപൂർണ്ണമാക്കിയ ഇടതുമുന്നണി ഗവൺമെൻ്റിന്നെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ കുറ്റവിചാരണ നാളെ ഞായർ നടത്തപ്പെടുമെന്ന് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്.കമ്മറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ തകർക്കുകയും സഹകരണ മേഖലയെ തകർക്കുന്ന അഴിമതിയുമാണ് ഇപ്പോൾ നടക്കുന്നത്. കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകേണ്ട പൊതുവിതരണ മേഖലയെ ഒന്നടങ്കം ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് മാനന്തവാടി സെൻ്റ് ജോസഫ്സ് ഹോസ്പിപിറ്റലിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന കുറ്റവിചാരണസദസ്സിൽ യു.ഡി.എഫ്.സംസ്ഥാനചെയർമാൻ എം.എം.ഹസ്സൻ, മുസ്ലിം ലീഗ് നേതാവ് അഷ്ക്കർ ഫാറൂഖി, കോൺ (എം) ഡെപ്യൂട്ടി ലീഡർ തോമസ് ഉണ്ണിയാടൻ കേരള കോൺ (ജേക്കബ്) പാർട്ടി ലീഡർ അനുപ് ജേക്കബ് എം.എൽ.എ.ടി.സിദ്ദീഖ് എം.എൽ.എ.ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.എന്നിവർ സംബന്ധിക്കും.വാർത്ത സമ്മേളനത്തിൽ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, യു.ഡി.എഫ്. ചെയർമാൻ അഡ്വ: എൻ.കെ.വർഗ്ഗീസ്, കൺവീനർ പടയൻ മുഹമ്മദ്, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ചാപ്പേരി മൊയ്തു ഹാജി, ജിൽസൺ തൂപ്പും കര, എ.എം.നിഷാന്ത്, എം.സി.സെബാസ്റ്റ്യൻ, അഡ്വ.എ.എൻ.ജവഹർ ,ജോസ് തലച്ചിറ സി.ജെ.വർക്കി എന്നിവർ സംബന്ധിച്ചു.





Leave a Reply