May 10, 2026

രാത്രികാല ഗതാഗത നിയന്ത്രണം രാഹുൽഗാന്ധി എം പിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തും

0
Img 20240124 190455
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: നിരവധി വർഷങ്ങളായി രാത്രി കാലഗതാഗത നിയന്ത്രണം കൊണ്ട് ദുരിതമനുഭിക്കുന്ന വയനാടിന് വേണ്ടി  എം പി രാഹുൽ ഗാന്ധി ഒന്നും ചെയ്യുന്നില്ലന്ന് ജനതാദൾ എസ് ജില്ലാ കമ്മറ്റി വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കർണാടകയിൽ കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് രാത്രിയാത്ര നിരോധനം നിലവിൽ വന്നത്.നിലവിൽ കർണാടകയിൽ കോൺഗ്രസ് ഭരണമാണ്. കോൺഗ്രസിൻ്റെ ഉന്നത നേതാവ് കൂടിയാ രാഹുൽ ഗാന്ധി പ്രശ്നത്തിൽ ഇടപ്പെടണമെന്നും കോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന് കർണാടക സർക്കാരിനോട്   എം പി ആവശ്യപ്പെടണമെന്നും മുത്തങ്ങയിൽ രാത്രി 9 മണിയും ബാവലിയിൽ വൈകുന്നേരം 6 മണിയുമാണ് നിരോധനം നിലനിൽക്കുന്നത്.ബാവലിയിൽ നിരോധന സമയം  രാത്രി 9 മണിയക്കണമെന്നും  പ്രശ്ന പരിഹാരത്തിന് എം പി നടപടി സ്വീകരിച്ചില്ലങ്കിൽ എം.പി ഓഫിസിലേക്ക് ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്ന്  ജനതാദൾ എസ് ജില്ലാ പ്രസിഡൻ്റ് അസീസ് മാനന്തവാടി, ജില്ലാ സെക്രട്ടറി രാജൻ ഒഴക്കോടി, മാനന്തവാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഉമ്മർ പുത്തൂർ തുടങ്ങിയവർ വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *