പതിനെട്ടാം വർഷത്തിലേക്ക്.. മനുഷ്യ ജാലിക രാജ്യ രക്ഷക്കുള്ള സൗഹൃദ സംഗമം
കല്പറ്റ: രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്താനും രാജ്യ നന്മയെ തകർക്കും വിധം ഭരണഘടനയുടെ ആശയങ്ങൾക്ക് പരിക്കേൽപ്പിക്കുന്നവർക്കെതിരെയുള്ള പ്രതിഷേധാവുമായി റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി എസ്. കെ. എസ്. എസ്. എഫ് നടത്തി വരുന്ന മനുഷ്യ ജാലികയുടെ ജില്ലാ തല സംഗമം തരുവണയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ കഴിഞ്ഞ പത്തിനേഴ് വർഷമായി നടത്തി വരുന്ന മനുഷ്യ ജാലികക്ക് കാലിക പ്രസക്തി വർധിച്ചിട്ടുണ്ടെന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ തരുവണയിലേക്ക് ഒഴുകുമെന്നും നേതാക്കൾ വ്യക്തമാക്കി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യാതിഥിയാകും . സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാർ, കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാർ, സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, അഷ്‌റഫ് ഫൈസി പനമരം, ഹാരിസ് ബാഖവി കമ്പ്ലക്കാട്, കെ. മുഹമ്മദ് കുട്ടി ഹസനി, കെ. മമ്മൂട്ടി നിസാമി,നാസർ മൗലവി, കെ. കെ അഹ്‌മദ് ഹാജി, കെ. മമ്മുട്ടി നിസാമി, ടി. മുഹമ്മദ്, പി. സി ഇബ്രാഹിം ഹാജി, അസീസ് കൊറോം സംബന്ധിക്കും
സ്റ്റേറ്റ് വർക്കിങ് സെക്രട്ടറി അയ്യൂബ് മുട്ടിൽ, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം മുഹ് യദ്ധീൻ കുട്ടി യമാനി, ജില്ലാ പ്രസിഡന്റ് ലത്തീഫ് വാഫി, സ്വാഗത സംഘം ചെയർമാൻ കെ. സി ആലി ഹാജി, ജില്ലാ സെക്രട്ടറി അബ്ബാസ് വാഫി, മുഹമ്മദ് റഹ്‌മാനി തരുവണ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply