കെസിഇഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം: ജില്ലയില്‍നിന്നു 100 പേര്‍ പങ്കെടുക്കും
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി ഏഴിന് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരം വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍നിന്നു 100 ജീവനക്കാരെ പങ്കെടുപ്പിക്കും.
36 ശതമാനം ക്ഷാമ ബത്ത അനുവദിക്കുക, സംഘങ്ങള്‍ക്ക് പലിശ സബ്‌സിഡി ലഭ്യമാക്കുക,
ജീവനക്കാരുടെ പ്രമോഷന്‍ തടയുന്ന ചട്ടം ഭേദഗതി പിന്‍വലിക്കുക, കേരള ബാങ്ക് നിയമനങ്ങളില്‍ എല്ലാ വിഭാഗം സംഘങ്ങളിലെയും ജീവനക്കാര്‍ക്കു അര്‍ഹമായ റിസര്‍വേഷന്‍ അനുവദിക്കുക, കേരള ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഉയര്‍ന്ന പലിശ അനുവദിക്കുക, പെന്‍ഷന്‍, വെല്‍ഫെയര്‍ ബോര്‍ഡില്‍ സംഘടനയ്ക്ക് പ്രാതിനിധ്യം നല്‍കുക, പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുക, കളക്ഷന്‍-കമ്മീഷന്‍ ഏജന്റുമാര്‍ക്ക് പെന്‍ഷന്‍ പദ്ധതിയും സഹകരണ ജീവനക്കാര്‍ക്ക് മെഡിസെപ് പദ്ധതിയും നടപ്പാക്കുക, പലവക സംഘം ജീവനക്കാരുടെ തസ്തിക ഘടനയും ശമ്പളവും പരിഷ്‌കരിക്കുക, ക്ഷീര സംഘങ്ങള്‍ക്ക് മാന്യമായ ലാഭവിഹിതം മില്‍മ നല്‍കുക, മാര്‍ക്കറ്റിംഗ്, ഇന്‍ഡസ്ട്രീസ് സംഘങ്ങളുടെ പുനരുദ്ധാരണത്തിന് പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സി. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. എന്‍.ഡി. ഷിജു അധ്യക്ഷത വഹിച്ചു. വി.എന്‍. ശ്രീകുമാര്‍, കെ. സുനില്‍, എം.ജി. ബാബു, പി.എന്‍. സുധാകരന്‍, സജി മാത്യു, പി. ജിജു, വി.ഡി. ഷാജു, വി.എന്‍. ജിഷ, ജിഷ ആനന്ദ്, കെ.ടി. ശ്രീജിത്ത്, പി.വി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply