August 2, 2026

ക്ലിനിക്കിലെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമ ശ്രമം; ഡോക്ടർക്ക് തടവും പിഴയും

0
Img 20240126 Wa0045
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർക്ക് രണ്ട് വകുപ്പുകളിലായി ഓരോ വർഷം വീതം തടവും 20000 രൂപ പിഴയും ശിക്ഷവിധിച്ചു. മൂവാറ്റുപുഴ കല്ലൂർക്കാട് സ്വ ദേശിയായ പേപ്പതിയിൽ വീട്ടിൽ ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് (36)നെയാണ് കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി മജിസ്ട്രേ‌റ്റ് പി.നിജേഷ് കുമാർ ശിക്ഷിച്ചത്. 2020 ഒക്ടോബർ മാസത്തിലാണ് സംഭവം. ഡോക്ടറായ പ്രതി യുടെ ക്ലിനിക്കിൽ പരിശോധനയ്ക്കെത്തിയ പത്തൊൻപതുകാരിക്കെതി രെയാണ് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതെന്നാണ് പരാതി. അന്ന ത്തെ കൽപ്പറ്റ എ.എസ്.പി ആയിരുന്ന നിലവിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായ അജിത് കുമാർ ഐ.പി.എസ് ആണ് കേസന്വേഷണം നട ത്തി കുറ്റപത്രം സമർപ്പിച്ചിരുന്നത്. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വിപിൻ, ഹനീഫ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരു ന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായ അനീഷ് ജോസഫ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *