May 10, 2026

സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടണം:ജുനൈദ് കൈപ്പാണി

0
Img 20240130 104309
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.

വയനാട് ബത്തേരിയിൽ നടക്കുന്ന ലോക സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജപ്പാൻ നിവാനോ പുരസ്‌കാര ജേതാവ് ഡോ. പി.വി.രാജഗോപാൽജി സ്ഥാപിച്ച ഗാന്ധിയൻ പ്രസ്ഥാനമായ ഏകതാ പരിഷത്തും സ്‌മൈൽ 4 യൂ ഫൗണ്ടേഷനും ചേർന്നാണ് സുൽത്താൻ ബത്തേരിയിൽ ദ്വിദിന സമ്മേളനം നടത്തുന്നത്.

ഇന്ത്യക്കകത്തും വിദേശത്തുനിന്നുമുള്ള നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്ന മഹാസമ്മേളനം സമാധാനവും വിശ്വസാഹോദര്യവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news