May 5, 2026

പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ പഠിക്കുന്ന ഭിന്നശേഷിക്കാരുടെ കായിക മേള നാളെ മുതൽ 

0
Img 20240131 180356
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരുടെ കായിക മേള(ഇന്‍ക്ലൂസീവ് കായികോത്സവം) നാളെ മുതല്‍ മൂന്നു വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കുട്ടികളുടെ കായിക കഴിവും ശാരീരിക, മാനസിക ഊര്‍ജ്വസ്വലതയും പരിപോഷിപ്പിക്കുന്നതിനാണ് പരിപാടിയെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍, കല്‍പ്പറ്റ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ. ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനനത്തില്‍ അറിയിച്ചു. ഫുട്‌ബോള്‍ മത്സരം നാളെ പനമരം കരിമ്പുമ്മല്‍ ടര്‍ഫില്‍ നടക്കും. രണ്ടിനു കോളേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ക്രിക്കറ്റ് മത്സരം. ബാഡ്മിന്റണ്‍, ഹാന്‍ഡ്‌ബോള്‍ മത്സരങ്ങള്‍ കേണിച്ചിറ വൃന്ദാവന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്നിന് മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങള്‍. മൂന്നു ദിവസവും രാവിലെ 9.30 മുതലാണ് മത്സരം. 314 പേര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *