ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്‌കാർ ബഹുമതി നേടി ഏയ്ഞ്ചൽ ഷാജി.
പുൽപ്പള്ളി :കേരള ഗവർണറിൽ നിന്നും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിവിധ തിയറി, പ്രാക്റ്റിക്കൽ പരീക്ഷയിൽ മികവ്നേ ടുന്നവർക്ക് ലഭിക്കുന്ന ബഹുമതിയാണ് രാജ്യപുരസ്കാർ .
കേരളത്തിലെ എല്ലാ ജില്ലകളിളും നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ടെസ്റ്റിൽ വയനാട് ജില്ലയിൽ നിന്നുമാണ് ഏയ്ഞ്ചൽ രാജ്യപുരസ്കാർ നേടിയത്.പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഏയ്ഞ്ചൽ.
പുൽപ്പള്ളി ആലൂർകുന്ന് വെള്ളിലാംതടത്തിൽ പരേതനായ വി. എം ഷാജിയുടെയും ( മാനേജർ ബെവ്‌കോ, പുൽപ്പള്ളി ) ദീപാ ഷാജിയുടെയും ( ബെവ്‌കോ പുൽപ്പള്ളി ) മകളാണ്.
ഏയ്ഞ്ചലിന്റെ മാതവായ ദീപക്ക് 1994- ൽ നടന്ന ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ലോക ജംബോരിയിൽ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് ജംബോരി അഡ്വഞ്ചർ അവാർഡും, 1995- ൽ കേരള ഗവർണർ ബി. രാച്ചയ്യയിൽ നിന്നും രാജ്യപുരസ്കാർ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ഈ നേട്ടങ്ങൾ ഏഞ്ചലിന് രാജ്യപുരസ്കാർ നേടുന്നതിന് ഏറെ പ്രചോദനമായി.
പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപകരായ ബിന്ദു കെ ദാമോദരൻ, നെസ്സി ജോസഫ്, ശ്യാമള, മിഥുൻ, സന്തോഷ് എന്നിവരാണ് രാജ്യപുരസ്കാർ നേടുന്നതിന് ഏയ്ഞ്ചലിന് പരിശീലനം നൽകിയത്.





Leave a Reply