May 10, 2026

കടുവ പശുക്കിടാവിനെ കൊന്നു

0
Img 20240201 100734
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപ്പള്ളി : താന്നി തെരുവിൽ താഴത്തേ ടുത്ത് എൽദോസിന്റെ പശു കിടാവിനെവിനെയാണ് ഇന്ന് പുലർച്ചെ 4.30 മണിയോടെ കടുവ കൊന്നത്.തൊഴുത്തിന്റെ പിറകു വശത്താണ് പശു കിടാവിനെ കെട്ടിയിരുന്നത്. പശു കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന് പുറത്തെ ലൈറ്റ് ഇട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വീട്ടുകാർ ഒച്ച വച്ചതിനെ തുടർന്ന് കടുവ കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു.താനിത്തെരുവ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം നേരത്തെയുംകണ്ടിട്ടുണ്ട്.ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news