പെൻഷൻ കുടിശ്ശിക ലഭ്യമാക്കണം
കൽപ്പറ്റ : വർഷങ്ങളായി നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് ക്ഷേമനിധിയിൽ പണമടച്ച്, പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്ന തൊഴിലാളികൾക്ക് കയിഞ്ഞ പത്തുമാസമായി പെൻഷൻ ലഭ്യമായിട്ടില്ല. പെൻഷൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുവാൻ വയനാട് ജില്ലാ കെ എസ് കെ എൻ ടി സി (ഐ എൻ ടി സി യൂ ) പ്രവർത്തക യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എം. എ . ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. ശാരങ്ങദരൻ, ആർ. ഉണ്ണികൃഷ്ണൻ, വി.ഡി. രാജു, മനോജ് പാമ്പുംകുനി എന്നിവർ സംസാരിച്ചു.





Leave a Reply