May 10, 2026

കടുവ ഭീതി; കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്ന് കോൺഗ്രസ്

0
20240208 161832
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി കടുവകളുടെ സാന്നിധ്യം ഉണ്ടാകുകയും വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കുകയും മുഴുവൻ സമയ പട്രോളിംഗ് സംഘങ്ങളെ നിയമിക്കുകയും ചെയ്യണമെന്ന് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ വിളവെടുപ്പ് സമയത്ത് കടുവാ ഭിഷണിമൂലം കർഷകർക്ക് വിളവെടുക്കാനാവാതെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത് . ജനങ്ങൾക്ക് പകൽ സമയത്ത് പോലും പുറത്തിറങ്ങാകാത്ത സ്ഥിതിയാണ് കടുവാ ഭീഷണിമുലം ഉണ്ടാകുന്നത്.

കൂടുതൽ വനം വാച്ചർമാരെ നിയമിക്കുകയും. ആർ.ആർ.ടി സംഘത്തെ മുഴുവൻ സമയ തെരച്ചിലിന് നിയോഗിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷിനോ കടുപ്പിൽ അധ്യക്ഷത വഹിച്ചു. പി.ഡി സജി, വർഗീസ് മുരിയൻകാവിൽ, ഒ.ആർ രഘു, ബീന ജോസ്, ജോയി വാഴയിൽ , ടി.എം ജോർജ്ജ്, സാബു അബ്രഹം, ഷിനോജ് കളപ്പുര, ജോർജ്ജ് തെക്കിനേത്ത്, പി.എം കുര്യൻ, ഷിജോയി മാപ്ലശ്ശേരി, പി.കെ ജോസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *