പത്ത് വർഷം പഴക്കമുള്ള 2 കിലോ തൂക്കമുള്ള മുഴ സർജറിയിലൂടെ നീക്കം ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രി സർജറി ടീം
പത്ത് വർഷം പഴക്കമുള്ള രണ്ട് കിലോ തൂക്കമുള്ള മുഴ സർജറിയിലൂടെ നീക്കം ചെയ്ത് ബത്തേരി താലൂക്ക് ആശുപത്രി സർജറി ടീ
ബത്തേരി :ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ 60 വയസ്സുകാരന്റെ കഴുത്തിലെ പത്ത് വർഷം പഴക്കമുള്ള മുഴ സർജറി ചെയ്തു നീക്കി. മുഴക്ക് (Lipoma) 2 കിലോ ഭാരമുണ്ടായിരുന്നു. ഇടതുകഴുത്തിൽ ക്രമേണ വലുതായിക്കൊണ്ടിരിക്കുന്ന മുഴ ലക്ഷണങ്ങളുമായാണ് രോഗി ആശുപത്രിയിലെത്തിയത്. തൊലിക്കടിയിൽ ക്രമേണ തടിച്ചു വരുന്ന മുഴയാണ് ലിപോമ. സാധാരണ ഗതിയിൽ ഇത് അർബുദ ലക്ഷണമോ ഹാനികരമോ ആവാറില്ല. താലൂക് ആശുപത്രി ജനറൽ സർജറി വിഭാഗം ജൂനിയർ കൺസൾട്ടൻറ് ഡോ നിമി വിജുവിന്റെ നേതൃത്വത്തിൽ അനസ്തേറ്റിസ്റ്റ് ഡോ ബാബു വർഗീസ്, അനസ്തേഷ്യ ടെക്നീഷ്യൻ ഹർഷ നഴ്സിംഗ് ഓഫീസർമാരായ റഷോബ്, ജിസ്ന, ആശുപത്രി ഗ്രേഡ് 2അറ്റന്റൻറ് ശോഭന എന്നിവരടങ്ങുന്ന ടീമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്





Leave a Reply