October 8, 2026

അജീഷിൻ്റെ മക്കളെ അണിനിരത്തി കർഷക പ്രതിഷേധ ജ്വാല.

0
Img 20240222 180015
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ:വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപതാ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വൻ പ്രതിഷേധറാലി. കാട്ടാന ആക്രമണത്തിൽ ദാരുണമായി മരിച്ച പടമല അജീഷിൻ്റെ മക്കളും മുൻ നിരയിലുണ്ടായിരുന്നു.

രാവിലെ ഉപവാസ സമരത്തിന് ശേഷമാണ് വയനാട് കണ്ട വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചത്

 

ഉപവാസ സമരത്തിന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിലിൻ്റെ നേതൃത്വത്തിൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഫെറോന കൗൺസിൽ അംഗങ്ങൾ ,വിവിധ സംഘടനകളുടെ രൂപത ,മേഖല നേതാക്കന്മാർ, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർമാർ, സന്യസ്ത പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *