May 11, 2026

സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ സമരം ചെയ്യും – എബിവിപി

0
Img 20240302 092815
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കസര്‍വകലാശാല ഒത്തുകളി അവസാനിപ്പിക്കുക, സിദ്ധാര്‍ത്ഥിന്റെ മരണത്തിന് കൂട്ട് നിന്ന ഡീന്‍ ഉള്‍പെടെയുള്ള ആളുകള്‍ക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അമല്‍ മനോജ് വയനാട് ജില്ലാ സെക്രട്ടറി യദുകൃഷ്ണന്‍ എന്നിവര്‍ പൂക്കോട് കോളേജിനുമുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിച്ചു.

തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം ആരംഭിക്കുകയും ചെയ്യ്തു. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ എബിവിപി സമരം ചെയ്യുമെന്നും കുറ്റക്കാരായ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസിന് കഴിവില്ലെങ്കില്‍ കേസ് സിബിഐ ക്ക് കൈമാറണമെന്നും സമാപന യോഗത്തില്‍ എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം യദു കൃഷ്ണന്‍ പറഞ്ഞു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍ അര്‍ മധു, തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സമിതി അംഗം വത്സന്‍ നെല്ലിക്കോട് ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍, മേഖല അധ്യക്ഷന്‍ ഠ ജ ജയചന്ദ്രന്‍ മാസ്റ്റര്‍ , ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമിതി അംഗം വി.കെ സന്തോഷ് കുമാര്‍ അഭിഭാഷക പരിഷത്ത് ജില്ലാ അധ്യക്ഷന്‍ അഡ്വക്കേറ്റ് സുരേഷ്, തുടങ്ങിയവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാവാലം ശശികുമാര്‍ സമര ഭടന്മാര്‍ക്ക് ഇളനീര്‍ നല്‍കി സമരം അവസാനിപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *