സംരംഭ മേഖലയിലെ ഏറ്റവും നല്ല നഗരസഭയ്ക്കുള്ള പുരസ്കാരം ബത്തേരി നഗരസഭയ്ക്ക് “
ബത്തേരി : സംരംഭ മേഖലയിൽ 2022 -23 വർഷത്തെ വയനാട് ജില്ലയിലെ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാനതല അവാർഡ് സുൽത്താൻബത്തേരി നഗരസഭയ്ക്ക് ലഭിച്ചു. നഗരസഭയ്ക്ക് ലഭിച്ച ട്രോഫിയും പ്രശസ്തി പത്രവും മന്ത്രി പി രാജീവിൽ നിന്നും തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ പി എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ്, എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.





Leave a Reply