May 11, 2026

എൻജിഒ അസോസിയേഷൻ  ചങ്ങല തീർത്തു

0
20240307 163639
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിനെതിരെ പ്രതിഷേധ സമരവുമായി എൻജിഒ അസോസിയേഷൻ. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്നതിനെതിരെ അസോസിയേഷൻ വൈത്തിരി താലൂക്ക് ഓഫിസിനു മുന്നിൽ അവകാശ ചങ്ങല തീർത്തു. ജീവനക്കാരുടെ അർഹതപ്പെട്ട ഡി എ, ലീവ് സറണ്ടർ, 2019 ലെ ശമ്പള പരിഷ്കരണ കുടിശിക എന്നിവയെല്ലാം തടഞ്ഞു വച്ചതിനു പുറമേ ശമ്പളം വരെ യഥാസമയം ലഭ്യമാകാത്ത അവസ്ഥ സിവിൽ സര്‍വീസിനെ തകർക്കുന്നതും ജീവനക്കാരോടുള്ള വെല്ലുവിളിയും ആണ്. ഇതിനെതിരെ ശബ്ദിക്കാതെ ഇടതുപക്ഷ സർവീസ് സംഘടനകൾ ജീവനക്കാരെ വഞ്ചിക്കുന്നുവെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ജെ ഷൈജു. അവകാശ ചങ്ങല ഉദ്ഘാടനം ചെയ്തു പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആർ ചന്ദ്രശേഖരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ജിതേഷ്, പി ടി സന്തോഷ്, ബെൻസി ജേക്കബ്, നസീമ എം, എന്നിവർ പ്രസംഗിച്ചു. അബ്ദുൽ മുനീർ, റ ജീഷ് കെ തോമസ്, വിജുല കെ, വക്കച്ചൻ, വിജേഷ് പോൾ, അബ്ദുൽ ജലീൽ, അഹമ്മദ് കുട്ടി, മിനിമോൾ, ദേവി പി കെ, ഷമീർ, സിന്ധു, ശ്രീവിദ്യ, രാജീവ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *