June 15, 2026

ജയിച്ചാല്‍ മതേതരത്വം ഉണ്ടാകില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടി- എം വി ശ്രേയാംസ്കുമാര്‍

0
20240308 112314
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി രൂപീകരിച്ചു. ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്തിന്റെ മതേതരത്വം ഉണ്ടാകില്ല എന്നതാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരത, സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെടും. രാജ്യം കടന്നു പോകുന്നത് സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെയാണ്. കര്‍ഷകരുടെ സമരത്തെ അവഗണിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തെ ‍ഞെരുക്കുകയാണ്. പ്രതിസന്ധിള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യും. ഒന്നിച്ച് നിന്നാല്‍ ആനി രാജ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ, എല്‍ഡിഎഫ് നേതാക്കളായ അജിതന്‍, എം ഭഗീരഥന്‍, എ പി അഹമ്മദ്, കുര്യാക്കോസ് മുളളന്‍മട, കെ കെ ഹംസ, സണ്ണി മാത്യു, പി വി അജ്മല്‍, ഷാജി ചെറിയാന്‍, ഡി രാജന്‍, എംഎല്‍എമാരായ ഒ ആര്‍ കേളു, പി വി അന്‍വര്‍, ലിന്റോ ജോസഫ് പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *