June 16, 2026

സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി .എ ജലീൽ 

0
20240314 183101
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട് : ഡബ്ല്യൂ എം ഒ പിണങ്ങോട് ഹയർ സെക്കൻററി പ്രിൻസിപ്പാൾ പി.എ ജലീലിന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. വയനാട്ടിലെ ചായ എസ്റ്റേറ്റ് തൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക, ഘടനാ പരമായ മാറ്റങ്ങളെ കുറിച്ചായിരുന്നു പഠനം. അണ്ണാമലൈ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസർ ഡോ.അല്ലാ ബക്ഷ് ഗൈഡും തിരുവനന്തപുരം നാഷണൽ കോളേജ് അസിസ്റ്റൻ്റ് പ്രഫസർ ഡോ. മുഹമ്മദ് ഫാസിൽ കോ ഗൈഡുമായാണ് പഠനം നടത്തിയത്. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഗുലാം ദസ്തകീർ ആണ് ഇൻ റ്റേണൽ എക്സാമിനർ. വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളിലാടി പൂവൻ മൊയ്തു ഹാജിയുടേയും ഫാത്തിമയുടേയും മകനാണ്. കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ അധ്യാപിക ടി. നസ്റിൻ ആണ് ഭാര്യ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *