May 11, 2026

ബോധവല്‍ക്കരണ ക്ലാസ് നടത്തി

0
20240314 191550
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ ക്ലാസ് നടത്തി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ പ്രജിത്ത് അധ്യക്ഷനായി. ഹെഡ് അക്കൗണ്ടന്റ് ഷീബ പനോളി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സിഡിഎസ്, എ ഡി എസ് പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഡോക്ടര്‍ പ്രിന്‍സി മത്തായി, സയാ അലി, അഡ്വ.ഗ്ലോറി ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *