June 16, 2026

പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ: പ്രചാരണ പരിപാടിയിൽ സംസാരിക്കും

0
Img 20240315 Wa0017
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദി കേരളത്തിലെത്തുന്നത്.

മൂന്ന് മാസത്തിനിടെ നാലാം പ്രാവശ്യമാണ് മോഡിയുടെ കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയടുത്ത് ബിജെപിയിലേക്കെത്തിയ പത്മജാ വേണുഗോപാൽ അടക്കമുള്ളവർ വേദിയിലുണ്ടാകുമെന്നാണ് സൂചന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *