June 18, 2026

പാലിക്കപ്പെട്ടത് രാഹുല്‍ഗാന്ധി നല്‍കിയ വാക്കും ഉറപ്പും: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ

0
Img 20240315 205633
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വന്യമൃഗ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കിയതിലൂടെ രാഹുല്‍ഗാന്ധി എം പി നല്‍കിയ വാക്കും ഉറപ്പും പാലിക്കപ്പെട്ടുവെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു.

കരുതലും കൈത്താങ്ങും വേണ്ട എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ സര്‍വതല സ്പര്‍ശിയായി തുടരുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട സഹായധനം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് തീരുമാനിച്ചിട്ടും, അതില്‍ ഒന്ന് പോലും നടപ്പിലാക്കാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സമയത്താണ് രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ ഏറെ പ്രസക്തമാകുന്നത്.

വന്യമൃഗ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവും, ജോലിയും, കടമേറ്റെടുക്കല്‍ ഉള്‍പ്പെടെ ഒരു നടപടിയും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്നത് ഏറെ ഖേദകരമാണ്. ഇവിടെയാണ് രാഹുല്‍ഗാന്ധിയുടെ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന നടപടി ഉണ്ടായിട്ടുള്ളതെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *