June 11, 2026

കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു

0
Img 20240325 085715dbncego
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിൻ്റെ മകൻ മുഹമ്മദ് അബൂബക്കർ രണ്ടര വയസ്സുകാരനാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടനെ പടിഞ്ഞാറത്തറ ശാന്തി ഹോസ്‌പിറ്റലിലും, തുടർന്ന് ഫാത്തിമ ഹോസ്‌പിറ്റലിലും, മേപ്പാടി വിംസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഏകദേശം 10മണിയോടെ ആണ് സംഭവം. മൃതദേഹം മേപ്പാടി വിംസ് ഹോസ്പിറ്റലിലാണുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *